Saturday, September 05, 2026
News99 Kerala

എൻട്രൻസ് പരീക്ഷയ്ക്ക് വിദ്യാർത്ഥിയുടെ പൂണൂൽ അഴിപ്പിച്ചു. കർണാടകയിൽ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ.

Logo
National April 28, 2026 | 07:15 AM
News Image
കർണാടക കോമൺ എൻട്രൻസ് ടെസ്റ്റ് (കെസിഇടി) പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവത്തിൽ മൂന്ന് കോളേജ് ജീവനക്കാർക്കെതിരെ കർശന നടപടി എടുത്തു . ബെംഗളൂരു കോറമംഗലയിലെ കൃപാനിധി പ്രീ-യൂണിവേഴ്സിറ്റി കോളേജിലെ ജീവനക്കാരായ സുദേവീർ ഡി, എ സരിത, ഗിരിജ എന്നിവരെയാണ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയതിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ ഇവർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിൽ 23-ന് ഫിസിക്സ് പരീക്ഷ എഴുതാനെത്തിയ മൂന്ന് വിദ്യാർത്ഥികളെയാണ് പരിശോധനയുടെ പേരിൽ ജീവനക്കാർ തടഞ്ഞുവെച്ചിരിക്കുന്നത്. പൂണൂൽ നീക്കം ചെയ്യാതെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് ജീവനക്കാർ നിലപാടെടുത്തു. തുടർന്ന് പരീക്ഷ മുടങ്ങാതിരിക്കാൻ വിദ്യാർത്ഥികൾക്ക് പൂണൂൽ അഴിച്ചുമാറ്റേണ്ടി വന്നു. പരീക്ഷയ്ക്ക് ശേഷം വിദ്യാർത്ഥികളും മാതാപിതാക്കളും പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞിരിക്കുന്നത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.