Saturday, September 05, 2026
News99 Kerala

പരപ്പനങ്ങാടി–കടലുണ്ടി റോഡിൽ സീബ്രാലൈൻ പൂർവസ്ഥിതിയിലാക്കുക കെ ഡി എഫ് (കേരള ഡെവലപ്മെൻ്റ് ഫോറം) പി ഡബ്ലിയു ഡി ക്ക് പരാതി നൽകി

Logo
Editors Pick April 27, 2026 | 11:06 AM
News Image
പരപ്പനങ്ങാടി – കടലുണ്ടി റോഡിൽ എല്ലാ സ്റ്റോപ്പിലും സീബ്ര ലൈൻ സ്ഥാപിക്കുക, പയനിങ്ങൽ ജംഗ്ഷൻ, ബി എം സ്കൂൾ, ഗിരിജ ഹോസ്പിറ്റൽ, എം വി എച്ച് എസ് എസ് സ്കൂൾ, ബോർഡ് സ്കൂൾ, സാന്ദീപനി സ്കൂൾ രവിമംഗലം, വൈറ്റ് സ്കൂൾ, ഫിഷറീസ് സ്കൂൾ ആനങ്ങാടി, എ എം യു പി സ്കൂൾ - എവർഷൈൻ സ്കൂൾ കടലുണ്ടി നഗരം എ എം യു പി സ്കൂൾ എന്നീ സ്കൂൾ സ്റ്റോപ്പുകളിലും ഹോസ്പിറ്റൽ മുൻവശത്തും, അമ്പലങ്ങൾ, പള്ളികൾ, മദ്രസകൾ, ചർച്ചുകൾ, കൂടാതെ പുതുതായി റീ ടാറിങ്ങ് നടത്തിയതിനാൽ നിലവിലുള്ള സീബ്രാലൈനുകൾ നഷ്ടപ്പെട്ടിരിക്കുന്ന സ്ഥലങ്ങളിൽ പുനഃസ്ഥാപിക്കുക.

ഈ സാഹചര്യം മൂലം, പ്രത്യേകിച്ച് സ്കൂൾ വിദ്യാർത്ഥികൾ, വയോജനങ്ങൾ,സ്ത്രീകൾ, പൊതുജനങ്ങൾ എന്നിവർ റോഡ് മുറിച്ചുകടക്കുമ്പോൾ ഗുരുതരമായ അപകട സാധ്യതകൾ നിലനിൽക്കുന്നു.
ആയതിനാൽ, മുകളിലെ റോഡുകളിലെ സീബ്രാ ക്രോസിംഗുകൾ അടിയന്തരമായി പുതുക്കി പെയിന്റ് ചെയ്ത് പൊതുജനങ്ങളുടെ യാത്ര സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

അപകടങ്ങൾ സംഭവിച്ച ശേഷം നടപടികൾ ഉണ്ടായിട്ട് കാര്യമില്ല, അതിന് മുമ്പ് നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു.

സ്റ്റേറ്റ് പ്രസിഡൻ്റ് പി എൻ അബ്ദുൽ അസീസ് കടലുണ്ടി, സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, അൽഹാൻ എന്നിവർ സംബന്ധിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.