Saturday, September 05, 2026
News99 Kerala

ആഗോളതലത്തിൽ യുദ്ധം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത വിമർശനവുമായി മാർപാപ്പ

Logo
International April 18, 2026 | 06:32 AM
News Image
ആഗോളതലത്തിൽ യുദ്ധഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ലോകനേതാക്കൾക്കും സൈനിക ശക്തികൾക്കുമെതിരെ കടുത്ത വിമർശനവുമായി ലിയോ പതിനാലാമൻ മാർപാപ്പ. ആഗോള സമാധാനത്തിനായി കാമറൂണിൽ നടത്തിയ അപ്പോസ്‌തോലിക് സന്ദർശനത്തിനിടെയാണ് മാർപാപ്പ നിലപാട് ആവർത്തിച്ചു. സ്വന്തം സൈനിക-സാമ്പത്തിക നേട്ടങ്ങൾക്കായി മതത്തെയും ദൈവനാമത്തെയും വലിച്ചിഴയ്ക്കരുതെന്ന് അദ്ദേഹം വിമർശിച്ചിരിക്കുന്നു . ലോകത്തെ നശിപ്പിക്കാൻ ശതകോടികൾ ചെലവാക്കുന്ന ഏകാധിപതികൾ വിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പണമില്ലെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് മാർപാപ്പ പറഞ്ഞിരിക്കുന്നത്.

കാമറൂണിലെ ബമെൻഡയിലുള്ള സെന്റ് ജോസഫ് കത്തീഡ്രലിൽ നടന്ന സമാധാന സംഗമത്തിലാണ്, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരെടുത്ത് പറയാതെ മാർപാപ്പ ആഞ്ഞടിച്ചു. സമാധാനം എന്നത് നാം പുതുതായി കണ്ടുപിടിക്കേണ്ട ഒന്നല്ലെന്നും മറിച്ച് സഹോദര്യത്തിലൂടെ കെട്ടിപ്പടുക്കേണ്ടതാണെന്നും മാർപാപ്പ ഓർമിപ്പിച്ചത് . ”ലോകം ഇന്ന് ഒരുപിടി ഏകാധിപതികളാൽ നശിപ്പിക്കപ്പെടുകയാണ്. എങ്കിലും ഒരു വലിയ കൂട്ടം സഹോദരീസഹോദരന്മാരുടെ പിന്തുണയിലാണ് അത് ഇന്നും നിലനിൽക്കുന്നത്! അവർ അബ്രഹാമിന്റെ സന്തതികളാണ്, ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽതീരത്തെ മണൽത്തരികളെപ്പോലെയും എണ്ണമറ്റവർ. നമുക്ക് പരസ്പരം കണ്ണുകളിലേക്ക് നോക്കാം: നാം അത്രമേൽ വലിയൊരു ജനതയാണ്!”-മാർപാപ്പ പറഞ്ഞിരിക്കുന്നത് .

”സമാധാനം എന്നത് നാം പുതുതായി കണ്ടുപിടിക്കേണ്ട ഒന്നല്ല: പകരം നമ്മുടെ അയൽക്കാരനെ സഹോദരനായി അംഗീകരിച്ചുകൊണ്ട് നാം നെഞ്ചിലേറ്റേണ്ട ഒന്നാണത്. നമ്മുടെ സഹോദരങ്ങളെ നാം തിരഞ്ഞെടുക്കുന്നില്ല: നാം അവരെ പരസ്പരം അംഗീകരിക്കുകയാണ് വേണ്ടത്! സഹസ്രാബ്ദങ്ങളായി പുരാതന സംസ്‌കാരങ്ങൾ പരിപാലിച്ചുപോന്ന ഈ അത്ഭുതകരമായ ഗ്രഹത്തിൽ, ഒരേ വീട്ടിൽ വസിക്കുന്ന ഒരൊറ്റ കുടുംബമാണ് നാം!”-ലിയോ മാർപാപ്പ കൂട്ടിച്ചേർത്തു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.