Saturday, September 05, 2026
News99 Kerala

മലയാളിക്ക് അഭിമാനമായി അബ്ദുൽ ഫത്താഹ് നൂറാനി

Logo
International April 16, 2026 | 09:17 AM
News Image
അമേരിക്കയിൽ 5.5 കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥി. മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശി അബ്ദുൽ ഫത്താഹ് നൂറാനിയാണ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികൾ കൈവരിക്കുന്ന വിജയങ്ങളുടെ പട്ടികയിൽ പുതിയൊരു അധ്യായം തുറന്നത് . ലോകത്തെ തന്നെ മികച്ച സർവകലാശാലകളിലൊന്നായ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് മെഗാ സ്കോളർഷിപ്പോടെ നൂറാനി പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കികൊണ്ടിരിക്കുന്നത്.

പ്രശസ്തമായ മാക് ക്രാക്കൻ ഫെലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെലോഷിപ്പ്, ഡീൻസ് ഹ്യുമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെട്ടതാണ് ഈ വമ്പൻ തുക. മിഡിൽ ഈസ്റ്റേൺ& ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുന്നത് . ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് പുറമെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി, പെൻസിൽവാനിയ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽനിന്നും നൂറാനിക്ക് ഗവേഷണത്തിന് ക്ഷണം ലഭിച്ചിരുന്നു.

മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശിയായ അബ്ദുറഹ്മാൻ സഖാഫിയുടെയും സൈനബയുടെയും മകനാണ് അബ്ദുൽ ഫത്താഹ് നൂറാനി. പ്രാഥമിക പഠനത്തിന് ശേഷം കോഴിക്കോട് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽനിന്ന് ഏഴു വർഷത്തെ ഉന്നത പഠനം പൂർത്തിയാക്കി. തുടർന്ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഗോർഡൻ മെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നിലവിൽ ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ മാസ്റ്റേഴ്സ് ബിരുദം ചെയ്തുകൊണ്ടിരിക്കുകയാണ് . പൊളിറ്റിക്കൽ സയൻസിൽ ജെആർഎഫ് ജേതാവ് കൂടിയായ നൂറാനി, ഇതിനകം തന്നെ അന്താരാഷ്ട്ര വേദികളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ജാമിഅ മദീനത്തുന്നൂർ ചെയർമാൻ കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ, റെക്ടർ ഡോ. എ.പി അബ്ദുൽ ഹക്കിം അസ്ഹരി തുടങ്ങിയവർ അബ്ദുൽ ഫത്താഹിനെ അഭിനന്ദിച്ചു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.