Saturday, September 05, 2026
News99 Kerala

ഇറാനെതിരെയുള്ള നീക്കത്തിന്റെബലം ഭാഗമായി ഹോർമോസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് സൗദി അറേബ്യ.

Logo
International April 14, 2026 | 06:45 AM
News Image
ഇറാനെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി ഹോർമുസ് കടലിടുക്കിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ട് സൗദി അറേബ്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദ്ദേശപ്രകാരം നടപ്പിലാക്കിയ ഈ ഉപരോധം മേഖലയിൽ വലിയ സുരക്ഷാ ഭീഷണിയുയർത്തുന്നു എന്നാണ് സൗദിയുടെ നിലപാട്. ഉപരോധം മൂലം പ്രകോപിതരാകുന്ന ഇറാൻ സൈന്യം മറ്റ് പ്രധാന കപ്പൽ പാതകൾ തടസ്സപ്പെടുത്താനോ ആക്രമിക്കാനോ സാധ്യതയുണ്ടെന്ന് അറബ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ പൂർണ്ണമായും തകർക്കണം എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക ഈ കർശന നിയന്ത്രണം കൊണ്ടുവന്നത്. എന്നാൽ, ഹോർമുസ് കടലിടുക്ക് തടയുന്നത് വഴി പേർഷ്യൻ ഗൾഫിൽ നിന്നുള്ള എണ്ണ നീക്കം തടസ്സപ്പെടുമെന്നും, ഇത് തങ്ങളുടെ സാമ്പത്തിക താത്പര്യങ്ങളെ ബാധിക്കുമെന്നും സൗദി ആശങ്കപ്പെടുന്നു. ഇറാൻ പ്രത്യാക്രമണം എന്ന നിലയിൽ ബാബ് അൽമന്ദബ് പോലുള്ള മറ്റ് തന്ത്രപ്രധാന പാതകൾ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്നും സൗദി മുന്നറിയിപ്പ് നൽകിയിരിക്കുന്നു.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.