Monday, July 20, 2026
News99 Kerala

കെഎം ഷാജി സ്ഥാനാർത്ഥിത്വം. മറുപടിയുമായി സാദിഖലി തങ്ങൾ

Logo
Editors Pick March 28, 2026 | 10:53 AM
News Image
വേങ്ങര യുഡിഎഫ് സ്ഥാനാർത്ഥി കെ.എം ഷാജിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി സാദിഖലി തങ്ങൾ . ഷാജിയെ മത്സരിപ്പിക്കാൻ തീരുമാനിച്ചത് മുസ്‌ലിം ലീഗ് നേതൃത്വമാണ്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മത്സരിക്കാൻ താല്പര്യം പ്രകടിപ്പിച്ചതോടെ വേങ്ങരയിൽ വന്ന ഒഴിവിൽ ഷാജിയെ നിശ്ചയിക്കുകയായിരുന്നുവെന്നും തങ്ങൾ പറഞ്ഞു.പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ പ്രക്രിയയാണിതെന്നും ഇതിൽ ബാഹ്യശക്തികളുടെ ഇടപെടലില്ലെന്നും തങ്ങൾ കൂട്ടിചേർത്തു.

സംസ്ഥാനത്ത് എസ്ഡിപിഐ – സിപിഎം രഹസ്യധാരണയുണ്ടെന്ന കോൺഗ്രസ് ആരോപണത്തെയും തങ്ങൾ പിന്തുണച്ചു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം കോൺഗ്രസ് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയാൽ ഇത് വ്യക്തമാകുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.

Comments
Please Login to comment.
LATEST NEWS
ആശുപത്രികളിൽ ഭക്ഷണം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ല: ആരോഗ്യ മന്ത്രി കെ. മുരളീധരൻ
90 മിനിറ്റിൽ ഒറ്റ ഷോട്ട് പോലുമില്ല ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിൻറെ റെക്കോർഡുമായി അർജൻ്റീന
കണ്ണീരണിഞ്ഞ് ഫലസ്തീൻ; ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ 17-കാരൻ ഫുട്ബോൾ താരം ഫാദി ഹംദല്ലയ്ക്ക് യാത്രാമൊഴി
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു
വായനയും അച്ചടക്കവും വിജയത്തിന്റെ വഴികാട്ടികൾ: ചൈത്ര തെരേസ ജോൺ IPS
രാജ്യത്ത് കോവിഡ് കേസുകളിൽ നേരിയ വർധന: കേരളത്തിൽ 115 രോഗികൾ; മുൻകരുതൽ വേണമെന്ന് നിർദ്ദേശം
മരണക്കയത്തിൽ നിന്ന് മാലാഖയെപ്പോലെ; മാഞ്ഞാലിപ്പുഴയിലേക്ക് ജീവൻ പണയം വച്ച് ചാടി ബസ് ഡ്രൈവർ അജേഷ്, വിദ്യാർഥിനിക്ക് പുതുജീവൻ!
യുഎസ് വ്യോമാക്രമണത്തിന് ഇറാന്റെ ശക്തമായ തിരിച്ചടി; ജോർദാനിലെ യുഎസ് സൈനിക താവളം തകർത്തു