Saturday, September 05, 2026
News99 Kerala

തൃശൂർ - കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം -മാർച്ച് 30-നുള്ളിൽ പൂർത്തിയാക്കു മെന്ന് കെ എസ് ടി പി ഹൈക്കോടതിയിൽ.

Logo
Editors Pick March 08, 2026 | 05:19 AM
News Image
തൃശൂർ - കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ കരൂപ്പടന്ന മുതൽ കൂർക്കംചേരി വരെയുള്ള നിർമ്മാണം മാർച്ച് 30-നുളളിൽ പൂർത്തിയാക്കുമെന്ന് KSTP എക്സിക്കുട്ടീവ് എഞ്ജിനീയർ ഹൈക്കോടതിയിൽ നല്കിയ സത്യവാങ്മൂലത്തിൽ ഉറപ്പു നല്കി. കരൂപ്പടന്ന മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ടാറിംഗ് നിർമ്മാണം വേറെ കോൺട്രാക്ടർ നടത്തുമെന്നും ധൃതഗതിയിൽ അനുബന്ധ നടപടികൾ നടക്കുകയാണെന്നുമാണ് KSTP വ്യക്തമാക്കിയത്. എന്നാൽ റോഡിൻ്റെ ഗുണനിലവാരവും ഇതുവരെയുള്ളവർക്കിൻ്റ റിപ്പോർട്ടും സമർപ്പിക്കാൻ ധനകാര്യവകുപ്പിൻ്റെ കീഴിലുള്ള ചീഫ് ടെക്കനിക്കൽ എക്സാമിനറെ ചുമതലപ്പെടുത്തണമെന്നു ആവശ്യപ്പെട്ട് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. ഷാനവാസ് കാട്ടകത്ത് കോടതിയിൽ ഇടക്കാല ഹർജി സമർപ്പിച്ചിട്ടുണ്ട്. സമയബന്ധിതമായി റോഡ് നിർമ്മാണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാകളക്ടർ ആറു പ്രാവശ്യം KSTP-ക്ക് നോട്ടീസ് അയച്ചതായി ഹർജിയിൽ ചൂണ്ടി കാട്ടിയിട്ടുണ്ട്. ഫെബ്രുവരി 28-നുള്ളിൽ ഈ വർക്ക് പൂർത്തീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് നേരത്തേ ഹൈക്കോടതി KSTP പ്രോജക്ട് ഡയറക്ടർക്ക് ഉത്തരവു നൽകിയ സാഹചര്യത്തിലാണ് ഒരു മാസംകൂടി വേണമെന്ന് KSTP ആവശ്യപ്പെട്ടിട്ടുള്ളത്
സോഷ്യൽ മൂവ്മെന്റ് ഫോർ ജസ്റ്റിസ് പ്രവർത്തകരായ പി. എ സീതിമാസ്റ്റർ, പി. എ കരുണാകരൻ എന്നിവരാണ് ഹർജി സമർപ്പിച്ചത്.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.