Saturday, September 05, 2026
News99 Kerala

കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം: അരീക്കോട് മൂന്ന് വയസ്സുകാരൻ മരിച്ചു...*_

Logo
Editors Pick March 06, 2026 | 12:30 PM
News Image
മലപ്പുറം:അരീക്കോട് കാർ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ ദേഹത്തിലൂടെ കാർ കയറിയിറങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം.

അരീക്കോട് വെള്ളേരി വല്ലയിൽ ഇന്ന് (വെള്ളിയാഴ്ച) ആണ് നാടിനെ നടുക്കിയ അപകടം നടന്നത്.

ചേലക്കോട് താമസിക്കുന്ന മുണ്ടോടൻ അബ്ദുൽ ഹമീദ് (കുഞ്ഞാണി) എന്നയാളുടെ മകളുടെ മകനാണ് മരിച്ചത്.

വീട്ടുപടിക്കൽ നിർത്തിയിട്ടിരുന്ന കാർ പിന്നോട്ടെടുക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ കാറിനടിയിൽപ്പെടുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബന്ധുവീട്ടിൽ എത്തിയതായിരുന്നു കുട്ടിയും കുടുംബവുമെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ അരീക്കോട് പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Comments
Please Login to comment.
LATEST NEWS
കുടിവെള്ളക്ഷാമത്തിനെതിരായ പ്രതിഷേധം അക്രമത്തിലേക്ക്: തിരുനെൽവേലിയിൽ പഞ്ചായത്ത് പ്രസിഡന്റ് കല്ലേറേറ്റ് മരിച്ചു
തിയറ്ററുകളിലെ അമിത ഭക്ഷണവിലയ്ക്ക് പൂട്ടിടാൻ സർക്കാർ; നേരിട്ടുള്ള പരിശോധനയ്‌ക്ക് ഉത്തരവ്
യുപിയിൽ പള്ളി പൊളിച്ചുനീക്കി തടയാൻ പുറപ്പെട്ട ഇഖ്റ ഹസൻ എംപിയെ വീട്ടുതടങ്കലിലാക്കി
അവർ എന്നെ ഭ്രാന്തൻ എന്ന് വിളിച്ച് കളിയാക്കി'; കൈകളിൽ അണുബാധ വന്നിട്ടും പിന്മാറാതെ ഒറ്റയ്ക്ക് അജ്നാർ നദി വൃത്തിയാക്കി 20-കാരൻ
ലോക്കപ്പ് പൂട്ടാൻ മറന്ന് പാറാവുകാരൻ; കൊല്ലത്ത് പോലീസിനെ ഞെട്ടിച്ച് മോഷണക്കേസ് പ്രതിയുടെ രക്ഷപ്പെടൽ
ദുരന്ത നിമിഷങ്ങളിലൂടെ എയർ ഇന്ത്യ എ.ഐ 2379: 36,000 അടി ഉയരത്തിൽ ഹൈഡ്രോളിക് സംവിധാനങ്ങൾ നിലച്ചു.വിമാനത്തിനുള്ളിൽ വൻ നാശനഷ്ടം; തെറിച്ചുവീണ് 24 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
'സ്ത്രീകൾ കയറേണ്ട' KSRTC തകരാറിലായി വഴിയിൽ കുടുങ്ങിയ സ്ത്രീകളെ ബ്‌സിൽ കയറ്റാതെ സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത
കുന്നംകുളം കീഴൂരിൽ തെങ്ങ് കയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു.